Challenger App

No.1 PSC Learning App

1M+ Downloads

ജർമ്മനിയുടെ വിഭജനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. 1945 ഫെബ്രുവരിയിൽ നടന്ന യാൽറ്റ കോൺഫറൻസിൽ സഖ്യശക്തികളുടെ നേതാക്കൾ  ജർമ്മനിയെ നാല് അധിനിവേശ മേഖലകളായി വിഭജിച്ചു 
  2. 1949-ൽ ജർമ്മനി വീണ്ടും രണ്ടായി വിഭജിക്കപ്പെട്ടു
  3. സഖ്യകക്ഷികളുടെ നിയന്ത്രണത്തിലുള്ള പടിഞ്ഞാറൻ മേഖലകളിലാണ് ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് രൂപീകരിക്കപ്പെട്ടത്

    Ai, iii

    Bii മാത്രം

    Cഎല്ലാം

    Di, ii എന്നിവ

    Answer:

    D. i, ii എന്നിവ

    Read Explanation:

    ജർമ്മനിയുടെ വിഭജനം

    • രണ്ടാം ലോക യുദ്ധാനന്തരം 1945 ഫെബ്രുവരിയിൽ നടന്ന യാൽറ്റ കോൺഫറൻസിൽ സഖ്യശക്തികളുടെ നേതാക്കൾ  ജർമ്മനിയെ നാല് അധിനിവേശ മേഖലകളായി വിഭജിച്ചു 
    • അമേരിക്ക, സോവിയറ്റ് യൂണിയൻ, ബ്രിട്ടൺ, ഫ്രാൻസ് എന്നിങ്ങിനെ 4 സഖ്യ ശക്തികൾ നാല് അധിനിവേശ മേഖലകളെ വിഭജിച്ച് ഭരിച്ചു 
    • 1949-ൽ വീണ്ടും ജർമ്മനി രണ്ടായി വിഭജിക്കപ്പെട്ടു
    • സഖ്യകക്ഷികളുടെ നിയന്ത്രണത്തിലുള്ള പടിഞ്ഞാറൻ മേഖലകളിൽ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി (പശ്ചിമ ജർമ്മനി) രൂപീകരിക്കപ്പെട്ടു
    • അതേസമയം സോവിയറ്റ് നിയന്ത്രിത മേഖലയിൽ ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് (കിഴക്കൻ ജർമ്മനി) രൂപീകരിക്കപ്പെട്ടു

    ബെർലിൻ മതിൽ

    • 1961-ൽ, കിഴക്കൻ ജർമ്മനിയും, പശ്ചിമ ജർമ്മനിയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, സോവിയറ്റ് യൂണിയൻ്റെ പിന്തുണയോടെ കിഴക്കൻ ജർമ്മൻ സർക്കാർ ബെർലിൻ മതിൽ സ്ഥാപിച്ചു.
    • ബെർലിൻ മതിൽ രാജ്യത്തെ  ഭൗതികമായി രണ്ടായി വിഭജിച്ചിതിനൊപ്പം,ഇരു ചേരികൾക്കും ഇടയിൽ ആരംഭിച്ചിരുന്ന  ശീതയുദ്ധത്തിൻ്റെ ശക്തമായ പ്രതീകമായി കൂടി വർത്തിച്ചു 

    Related Questions:

    1941 ഡിസംബർ 7-ന് നടന്ന ഏത് സുപ്രധാന സംഭവമാണ് രണ്ടാം ലോകമഹായുദ്ധത്തിലേക്ക് അമേരിക്കയെ നയിച്ചത്?
    ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിൻറ ജർമനിയിലെ കിരാതരൂപം:
    രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യം കീഴടങ്ങിയ രാജ്യം ഏത് ?

    ഫാസിസവുമായി (Fascism) ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക:

    1. ജർമ്മനിയിൽ രൂപം കൊണ്ട ആശയം
    2. തീവ്രരാഷ്ട്രീയവാദത്തിൽ അധിഷ്ഠിതമായുള്ള പ്രത്യയശാസ്ത്രം
    3. ഇറ്റലിയിൽ ബനിറ്റോ മുസോളിനിയാണ് ഫാസസിസ്റ്റ് പാർട്ടി രൂപീകരിച്ചത്
    4. 'ഫാസസ്' എന്ന ജർമ്മൻ പദത്തിൽ നിന്നാണ് 'ഫാസിസം' എന്ന വാക്കുണ്ടായത്
      പേൾ ഹാർബർ ആക്രമണത്തിൽ ജപ്പാൻ ആക്രമിച്ച അമേരിക്കയുടെ കപ്പൽ?